
Screengrab: Youtube.com|UL Media
തിരുവനന്തപുരം: ട്രഷറിയേക്കാള്‍ ഉയര്‍ന്ന പലിശനല്‍കുന്നത് തുടരാന്‍ ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘത്തിന് അനുമതി. സ്ഥിരനിക്ഷേപത്തിന് ഒരു ശതമാനം അധികം പലിശ നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ ഇല്ലാതെ ഒട്ടേറെ കരാറുകള്‍ നല്കിയ ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘത്തിന് പ്രവര്‍ത്തനമൂലധനം കണ്ടെത്താനാണ് അധികപലിശ അനുവദിച്ചത്. ഇതോടെ ഉയര്‍ന്ന പലിശ നല്കുന്ന സര്‍ക്കാര്‍ ട്രഷറിയേക്കാള്‍ പലിശ നല്കാന് ഊരാളുങ്കലിനുള്ള അനുമതി തുടരും.
ട്രഷറിയില്‍ നിലവില്‍ സ്ഥിരനിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. ഊരാളുങ്കലില്‍ 8.5 ശതമാനം പലിശ നല്കാന് കഴിഞ്ഞ വര്‍ഷം നല്കിയ ഉത്തരവ് നീട്ടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. 8.5 ശതമാനമായ ട്രഷറി പലിശനിരക്ക് അടുത്തിടെ 7.5 ആയി കുറഞ്ഞപ്പോഴാണ് ഊരാളുങ്കലിന്റെ ആനുകൂല്യം നിലനിര്‍ത്തുന്നത്.
ഒരു ശതമാനം അധികപലിശ നല്കി നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ഊരാളുങ്കലിന് ഉണ്ടായ നിക്ഷേപ വര്‍ധന 342.28 കോടി രൂപയാണ്. ഉത്തരവ് നീട്ടുന്നതോടെ ട്രഷറി നിക്ഷേപം കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..