Image for Representation. Screengrab: Youtube.com|UL Media
കോഴിക്കോട്: വടകരയിലെ ഊരാളുല് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയെന്ന മട്ടില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്മാന് പലേരി രമേശന്. ഇഡിയുടെ ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നുവെന്നത് വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് സൊസൈറ്റിയില്‍ പ്രവേശിച്ചത്. നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായതെന്നും ചെയര്മാന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ സൊസൈറ്റിയുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ബോധ്യപ്പെടുകയും ചെയ്തു. ഇത് മാത്രമാണ് ഉണ്ടായത്. വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂവെന്നും ഊരാളുങ്കല്‍ സൊസൈറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കോപ്പറേറ്റീവ് നിയമങ്ങളും ഇന്‍കം ടാക്സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ച് നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
Content Highlights: uralungal labour contract co operative society response about ed raid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..