പാലക്കാട്ടെ തുടർകൊലപാതകം: പ്രതികൾ രാഷ്ട്രീയ ബന്ധമുള്ളവർ, അറസ്റ്റ് ഉടൻ- വിജയ് സാഖറെ


പാലക്കാട്ടെ തുടർകൊലപാതകങ്ങളുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ.

എ.ഡി.ജി.പി. വിജയ് സാഖറെ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News

പാലക്കാട്: പാലക്കാട്ടെ തുടർകൊലപാതകങ്ങളിലെ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംഘങ്ങളായാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. എസ്.ഡി.പി.ഐ, ആർ.എസ്.എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരു കേസുകളിലേയും പ്രതികളെന്ന് വിജയ് സാഖറെ വ്യക്തമാക്കി.

സുബൈർ വധക്കേസിലെ പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞു. ഇതുവരെ മൂന്ന് പേർക്കാണ് കേസിൽ നേരിട്ട് പങ്കുള്ളത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസൻ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടു പേരുടെ വിവരങ്ങളിൽ സ്ഥിരീകരണം ലഭിക്കാനുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവർ ഉടൻ പിടിയിലാകുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.

കേസിൽ ഗൂഢാലോചന നടത്തിയവരേയും കേസുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടെത്തി ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയായ യുവതിക്ക് കേസുമായി ബന്ധമില്ലെന്നും കുറേ ആളുകൾ കൈമാറിയാണ് പ്രതികളിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Update on Palakkad murder - ADGP Vijay sakhare meets press

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented