‘യു.ടി.എസ് ആപ്പി’ലൂടെ സ്റ്റേഷനില്‍വെച്ചും ടിക്കറ്റെടുക്കാം; പ്ലാറ്റുഫോം, സീസൺ ടിക്കറ്റുകളും ലഭിക്കും


പ്രതീകാത്മക ചിത്രം

തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ അടിമുടി പരിഷ്കാരം. വിപുലമായ സൗകര്യങ്ങളാണ് ‘യു.ടി.എസ്. ഓൺ മൊബൈൽ’ എന്ന ടിക്കറ്റിങ് ആപ്പ് പരിഷ്കരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത സാധാരണ യാത്രാ ടിക്കറ്റും പ്ലാറ്റുഫോം ടിക്കറ്റും സ്ഥിരം യാത്രികരുടെ സീസൺ ടിക്കറ്റും ഇനി ഇതിലൂടെ സ്വയം എടുക്കാം.

നിലവിൽ സ്റ്റേഷനിൽനിന്ന്‌ 20 മീറ്ററിനുള്ളിൽ വന്നാൽ ടിക്കറ്റ് എടുക്കാനാകില്ലായിരുന്നു. ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റുകൾ എടുക്കാനാകില്ല. സീസൺ ടിക്കറ്റ് എടുക്കുമ്പോൾ പിറ്റേന്നത്തെ യാത്ര മുതലേ അനുവദനീയമാകൂ.അധിക ടിക്കറ്റ് നിരക്കും ഈടാക്കില്ല.

ആപ്പിലുള്ള റെയിൽ വാലറ്റിൽ മുൻ‌കൂർ പണം നിക്ഷേപിച്ചോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ., പേയ്‌മെന്റ് വാലറ്റുകൾ എന്നിവയിലൂടെയോ പണം അടയ്ക്കാം. റെയിൽ വാലറ്റിൽ നിക്ഷേപിയ്ക്കുന്ന മുൻ‌കൂർ തുകയ്ക്ക് മൂന്നു ശതമാനം ബോണസുമുണ്ട്

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഹൈദരാബാദിലുള്ള ‘സെൻറർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്’ ആണ്‌ ആപ്പ് വികസിപ്പിച്ചതും പരിഷ്കരണം നടത്തുന്നതും.

Content Highlights: unreserved ticket system uts for railway ticket booking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented