കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലെ പളളികള്‍ പൊതു ആരാധനയ്ക്കായി ഈ മാസം തുറക്കില്ല. ഫെറോന പ്രതിനിധികളുമായി ആര്‍ച്ച് ബിഷപ്പ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളുടെ കീഴിലുളള പള്ളികള്‍ ജൂണ്‍ 30ന് ശേഷം മാത്രമേ തുറക്കൂ. കോവിഡ് മഹാമാരിയുടെ ബാധയാല്‍ അടച്ചിട്ടിരുന്ന പള്ളികള്‍ കര്‍ശന ഉപാധികളോടെ തുറക്കാം എന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ യാക്കോബായ സഭ കൊല്ലം, നിരണം ഭദ്രാസനങ്ങള്‍ സ്വാഗതം ചെയ്തു. രോഗവ്യാപനം ഏറെയുള്ളതിനാല്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെ പള്ളികള്‍ തുറക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.നമ്മുടെ വിശ്വാസികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട്. കൂടാതെ രോഗവ്യാപനം തടയുകയും, പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും നമ്മുടെ കടമയാണ്.
ഈ സാഹചര്യത്തില്‍ യാക്കോബായ സുറിയാനി സഭയുടെ കൊല്ലം, നിരണം ഭദ്രാസനങ്ങളിലെ മുഴുവന്‍ പള്ളികളിലും ജൂണ്‍ 30 വരെ സര്‍ക്കാരിന്റെ മുന്‍ തീരുമാനം അനുസരിച്ച് കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ പുരോഹിതനുള്‍പ്പടെ അഞ്ച് പേര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും, മാസ്‌ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും ഈ മഹാമാരിയെ നേരിടുവാന്‍ തക്കവണ്ണം ക്രമീകരിക്കണമെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മോര്‍ കൂറിലോസ് എന്നിവര്‍ അറിയിച്ചു.
അതേസമയം തൃശ്ശൂര്‍ അതിരൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങള്‍ നിയന്ത്രണങ്ങളോടെ മറ്റന്നാള്‍ മുതല്‍ തുറക്കും. താമരശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങള്‍ തുറക്കുമെന്ന് ആര്‍ച്ച് ബിഷപ്പും അറിയിച്ചു.
Content Highlights: Unlock 1 - Churches won't open


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..