തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലും പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് കേസിലും പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് നസീമിന്റെ ഫെയ്‌സ്ബുക്ക് കമന്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ നസീം ഫെയ്‌സ്ബുക്കില്‍ കുറിച്ച കമന്റാണ് ചര്‍ച്ചകള്‍ക്കിടയാക്കിയത്. സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്കിലെ അക്കൗണ്ട് തന്നെ നസീം ഒഴിവാക്കി.
'തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് നസീം പുതിയ പ്രൊഫൈല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ 'നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍.. അമ്മാതിരി കോപ്പിയടി അല്ലേ നടത്തുന്നെ' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
ഈ കമന്റിന് മറുപടിയായാണ് 'കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്, ഒന്നുപോടെ' എന്ന് നസീം കുറിച്ചത്. എന്നാല്‍ നസീമിന്റെ മറുപടി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ നസീമിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. നസീം മുന്ന എന്ന നസീമിന്റെ അക്കൗണ്ട് നിലവിലില്ല എന്നാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്.
Content Highlights: university college stabbing case accused former sfi leader naseem munna facebook comment