തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കസ്റ്റഡിയില്‍. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രധാന പ്രതികള്‍ക്ക് പുറമെ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം അഖിലിനെ കുത്തിയ ശിവരഞ്ജിത് അടക്കമുള്ള പ്രധാനപ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവം നടന്നിട്ട് രണ്ടുദിവസംകഴിഞ്ഞിട്ടും പ്രധാനപ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം.
കസ്റ്റഡിയിലുള്ള ഇജാബിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അഖിലിന് കുത്തേറ്റതിനെത്തുടര്‍ന്ന് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. പ്രധാനപ്രതികള്‍ ഒളിവലാണെന്നും അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും പോലീസ് പറയുന്നു.
Content Highlights: University collage conflict, one sfi activist in police custody