വാരനാടിന്റെ മദ്യനിർമാണത്തിന്‌ അവസാനമാകുന്നു; പൂട്ടുന്നത് ആറ് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച സ്ഥാപനം


മന്ത്രിതലത്തിൽ ഇന്നു ചർച്ച

വാരനാട് മാക്ഡവൽ കമ്പനി

ചേർത്തല: ആറുപതിറ്റാണ്ടോളം മദ്യനിർമാണകേന്ദ്രമായിരുന്ന വാരനാട്ടെ അവസാന മദ്യക്കമ്പനിയും പ്രവർത്തനം നിർത്തുന്നു. ബിയർ ഉത്പാദനകേന്ദ്രമായിരുന്ന യുണൈറ്റഡ് ബ്രുവറീസ് കമ്പനി അവശേഷിക്കുന്ന ജീവനക്കാരെയും പിരിച്ചുവിടാൻ നടപടി തുടങ്ങി. ഇതുപ്രകാരം ജീവനക്കാർക്കു നോട്ടീസ് നൽകിത്തുടങ്ങി.

43 സ്ഥിരംതൊഴിലാളികളും 180-ഓളം കരാർത്തൊഴിലാളികളുമാണ് ബാക്കിയുണ്ടായിരുന്നത്. പരോക്ഷമായി നൂറോളംപേർക്കുകൂടി പ്രയോജനപ്പെട്ടിരുന്നു. ഒരുവർഷത്തിലേറെയായി ഉത്പാദനം നിർത്തിയിരിക്കുകയായിരുന്നു. കൂടുതൽ സ്ഥലം വിട്ടുകിട്ടാൻ കമ്പനി സർക്കാരിനു മുന്നിൽ ആവശ്യമുന്നയിച്ചിരുന്നു. ലഭിക്കാത്തതാണ് പിരിച്ചുവിടലിനു കാരണമെന്നാണു വിവരം.

ഒരുകാലത്ത് സംസ്ഥാനത്തേക്കുള്ള ബിയറിന്റെ വലിയപങ്കും ഇവിടെയാണ്‌ ഉത്പാദിപ്പിച്ചിരുന്നത്. തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്യാതെയാണ് കമ്പനിയുടെ നടപടിയെന്നു കാട്ടി സംഘടനകൾ പ്രതിഷേധവുമായി വന്നിട്ടുണ്ട്. വ്യാഴാഴ്ച മൂന്നിനു തിരുവനന്തപുരത്ത് തൊഴിലാളിസംഘടനകളുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും ചർച്ച തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ നടക്കും. 1973-ൽ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ സഹോദരസ്ഥാപനമായാണ് യുണൈറ്റഡ് ബ്രുവറീസ് തുടങ്ങിയത്. അപ്പോഴാണ് ബിയർ ഉത്പാദനം തുടങ്ങിയത്.

വാരനാട് മാക്ഡവൽ മദ്യനിർമാണ കമ്പനി

സംസ്ഥാനത്തെ പ്രധാന മദ്യനിർമാണ ശാലകളിലൊന്നായിരുന്നു വാരനാട് യുണൈറ്റഡ് സ്പിരിറ്റ്‌സ് (മാക്ഡവൽ). 1957-ൽ സർക്കാർ 99 വർഷത്തേക്കു പാട്ടത്തിനു നൽകിയ 14.8 ഏക്കർ സ്ഥലത്താണ് കമ്പനി പ്രവർത്തിച്ചിരുന്നത്. 350 തൊഴിലാളികളും പരോക്ഷമായി 500-ഓളം തൊഴിലാളികളുമാണ് ജോലിചെയ്തിരുന്നത്. മാക്ഡവലിലെ ജോലി ഒരുകാലത്ത് വലിയ ബഹുമതിയായി കണ്ടിരുന്നു.

വിജയ് മല്യയുെട ബിസിനസ് തകർച്ചയെത്തുടർന്ന് മദ്യനിർമാണശാല രണ്ടു കമ്പനികൾക്കായി കൈമാറുകയായിരുന്നു. ബ്രിട്ടീഷ് കമ്പനിയാണ് മദ്യം ഉത്പാദിപ്പിച്ചിരുന്നത്. രണ്ടാമത്തെ കമ്പനി ബിയറും. 2015-ൽ ബ്രിട്ടീഷ് കമ്പനി പ്രവർത്തനം നിർത്തി ജീവനക്കാരെ കുറേശ്ശെയായി പിരിച്ചുവിട്ടു. രണ്ടാമത്തെ കമ്പനി ബിയർ ഉത്പാദനം തുടർന്നു. കോവിഡിനു മുൻപാണ് അതും നിർത്തിയത്. എങ്കിലും കമ്പനി ആക്ട് പ്രകാരം ശമ്പളം നൽകുന്നുണ്ടായിരുന്നു. ആ തൊഴിലാളികളെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

തുടങ്ങിയത് വിത്തൽ മല്യ

രാജ്യത്തെ പ്രധാന മദ്യവ്യവസായിയായിരുന്ന വിത്തൽ മല്യയാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് മകൻ വിജയ് മല്യ ഏറ്റെടുത്തു. വിജയിൽനിന്നാണ് സ്ഥാപനം ബ്രിട്ടീഷ് കമ്പനി ഏറ്റെടുത്തത്. ഉത്‌പാദനച്ചെലവു കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് പൂട്ടിയത്. പ്രതിമാസം മാസം 1.80 ലക്ഷം കെയ്‌സ് വിദേശമദ്യം ഉത്പാദിപ്പിച്ചിരുന്നു.

ഉത്പാദനം നിർത്തി തൊഴിലാളികളെ പിരിച്ചുവിട്ടെങ്കിലും കമ്പനി ലൈസൻസ് നഷ്ടപ്പെടുത്തിയിരുന്നില്ല. കരാർപ്രകാരം പാട്ടഭൂമി നഷ്ടപ്പെടാതിരിക്കാനാണ്‌ ഇതെന്നു പറയുന്നു. പലതവണ സർക്കാർ ഇടപെട്ട് പ്രവർത്തനം പുനരാരംഭിക്കാൻ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

കമ്പനിയുടെ നടപടി ദുരൂഹം

സർക്കാരും തൊഴിലാളികളും അനുകൂല നിലപാടുകൾ സ്വീകരിക്കുമ്പോഴും പിരിച്ചുവിടാൻ നോട്ടീസ് നൽകുന്നതു ദുരൂഹമാണ്. കൂടുതൽ സ്ഥലം കമ്പനി ആവശ്യപ്പെട്ടെങ്കിലും ഇതിനായി വകുപ്പുകൾ ആവശ്യപ്പെട്ട പദ്ധതി സമർപ്പിക്കാൻ കമ്പനിക്കായിട്ടില്ല. സ്ഥലം നൽകാൻ സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചിരുന്നു. കമ്പനിയുടെ ഉത്തരവാദപ്പെട്ടവർ ചർച്ചകളിൽ പങ്കെടുക്കാത്തതും ദുരൂഹമാണ്- കെ. പ്രസാദ് (യുണൈറ്റഡ് ആൻഡ് ഹൈറേഞ്ച് ബ്രുവറീസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡന്റ്)

ഉത്തരവാദി സംസ്ഥാന സർക്കാരും മാനേജ്‌മെന്റും

യുണൈറ്റഡ് ബ്രുവറീസിലെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കങ്ങൾ തൊഴിലാളിവിരുദ്ധമാണ്. സംസ്ഥാന സർക്കാരും മാനേജ്‌മെന്റുമാണ് ഇതിനുത്തരവാദി. സ്ഥാപനം നിലനിർത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല. -എ.എൻ. പങ്കജാക്ഷൻ( യുണൈറ്റഡ് ആൻഡ് ഹൈറേഞ്ച് ബ്രുവറീസ് മസ്ദൂർസംഘ് (ബി.എം.എസ്.) പ്രസിഡന്റ്)

പരിഹാരം കാണണം

യുണൈറ്റഡ് ബ്രുവറീസിൽ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടി അംഗീകരിക്കാനാകില്ല. ഇതിനായി സർക്കാർതലത്തിൽ ഇടപെടലുകളുണ്ടാകണം. -ജി. സുരേഷ്ബാബു (മാക്ഡവൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജനറൽ സെക്രട്ടറി)

Content Highlights: United Breweries varanad to closes soon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented