ഉഗ്മ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അഭിലാഷ് മോഹന്‍ മികച്ച അവതാരകന്‍


അഭിലാഷ് മോഹൻ

ബര്‍ലിന്‍: ജര്‍മ്മന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ (ഉഗ്മ) 2022-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അവതാരകനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹന്‍ അര്‍ഹനായി. മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിനാണ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം.

മനോരമ ഓണ്‍ലൈന്‍ കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് ആണ് മികച്ച ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍. 24 ന്യൂസ് ചാനലിലെ അനുജ രാജേഷ് മികച്ച വാര്‍ത്താ അവതാരകയായി. മികച്ച ക്രൈം ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റായി ന്യൂസ് 18 ലെ അസോസിയേറ്റ് എഡിറ്റര്‍ ടോം കുര്യാക്കോസിനെ തിരഞ്ഞെടുത്തു. 20000 രൂപയും പ്രശംസാപത്രവും ശില്‍പവുമാണ് ഇവര്‍ക്കുള്ള അവാര്‍ഡ്. മികച്ച പ്രവാസി പരിപാടി ഏഷ്യാനെറ്റ് ന്യൂസിലെ അമേരിക്ക ഈ ആഴ്ചയാണ്.

ജനുവരി ഏഴിനു വൈകിട്ട് മൂന്നു മണിക്ക് നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ ചേരുന്ന എന്‍ആര്‍ഐ സമ്മേളനത്തില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നു ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ അറിയിച്ചു. പരിപാടികള്‍ക്കു ഉഗ്മ വൈസ് പ്രസിഡന്റ് ജേക്കബ് വടുതല കുന്നേല്‍, ജനറല്‍ സെക്രട്ടറി മാത്യു ചെറുതോട്ടുങ്കല്‍, ട്രഷറര്‍ ജേക്കബ് പാലത്തിങ്കല്‍, കേരളാ കോ ഓര്‍ഡിനേറ്റേഴ്‌സ് ആയ ജോസി പി. തോമസ്, സുനു എന്നിവര്‍ നേതൃത്വം നല്‍കും.

Content Highlights: Union of German Malayalee Association Media Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented