
കണ്ണൂര്‍: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടോ മന്ത്രിയായിട്ടോ സിനിമാനടനോ ആയിട്ടല്ല. കല്യാശ്ശേരിയിലെ വീട്ടിലെത്തിയാല്‍ ഒന്ന് വാരിപ്പുണരും അനുഗ്രഹം വാങ്ങും. ഇങ്ങനെ തൊട്ടുരുമ്മി നില്ക്കും. ഈ വേദിയില്‍ ഒരുപക്ഷേ അമ്മയുടെ (ശാരദടീച്ചര്‍) മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെയേ തനിക്ക് പറയാന്‍ സാധിക്കൂ. ഈ അമ്മയെ ഇങ്ങ് എടുക്കുവാ എന്ന് പറയാതെയെടുത്ത ഒരു മകനാണ് താന്‍. അത് കൃഷ്ണകുമാറും കൃഷ്ണകുമാറിന്റെ സഹോദരങ്ങളും അംഗീകരിച്ച കാര്യവുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlights: union minister suresh gopi at ek nayanar birthday celebration
Published: 07 Dec 2024, 01:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented