രാജീവ് ചന്ദ്രശേഖർ | Photo: ANI
ന്യൂഡൽഹി: കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കെ ഫോൺ വിഷയത്തിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയത് എന്ന വിശദീകരിക്കേണ്ടതുണ്ട്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല'- മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: union minister rajeev chandrasekhar about k phone cable controversy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..