'ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹികളാണ്'; കെ.ടി. ജലീലിനെതിരെ പ്രഹ്ലാദ് ജോഷി


ജലീൽ എഴുതിയത് കണ്ടിട്ടില്ലെന്നും വായിച്ചുനോക്കി നിലപാട് പറയാമെന്നുമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കെ.ടി. ജലീൽ, പ്രഹ്ലാദ് ജോഷി | Photo: മാതൃഭൂമി, PTI

ന്യൂഡൽഹി: കെ.ടി. ജലീൽ എം.എൽ.എയുടെ വിവാദ കശ്മീർ പരാമർശത്തിനെതിരെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യതാത്പര്യത്തിനെതിരായാണ് കെ.ടി. ജലീൽ സംസാരിക്കുന്നതെന്നും ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹികളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരള സർക്കാർ ഇതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് ഇത്തരക്കാര്‍ പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്കെതിരായാണ്‌ അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്‌. പാകിസ്താന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് നാം വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയൊക്കെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം." കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും പരാമർശമുണ്ട്. പരാമർശങ്ങൾ രാജ്യദ്രോഹമാണെന്നും എം. എൽ.എ.സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ജലീൽ എഴുതിയത് കണ്ടിട്ടില്ലെന്നും വായിച്ചുനോക്കി നിലപാട് പറയാമെന്നുമായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനായി അമൃത്‌സറിൽ പോയപ്പോൾ നടത്തിയ കശ്മീർ യാത്രയെപ്പറ്റിയുള്ള വിവരണമാണ് വിവാദമായത്. കശ്മീരിന്റെ പ്രകൃതിഭംഗിയും ചരിത്രവും രാഷ്ട്രീയവുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്. സൈന്യത്തിന്റെ ഇടപെടലിനെപ്പറ്റിയും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെപ്പറ്റിയുമൊക്കെ പരാമർശിച്ചിട്ടുണ്ട്.

Content Highlights: Union Minister Pralhad Joshi calls Kerala MLA 'traitor' over his 'Azad Kashmir' remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented