പണം കണ്ടെത്താന്‍ കഴിയില്ലെന്ന് സംസ്ഥാനം; കേന്ദ്രം അനുവദിച്ച 203 അങ്കണവാടികള്‍ വേണ്ടെന്നുവെച്ചു


ടി.എസ്. ധന്യ

അങ്കണവാടികൾ അനുവദിക്കാൻ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികൾക്ക് അനുമതി നൽകിയത്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: 'ആവശ്യാനുസരണം അങ്കണവാടി' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 203 അങ്കണവാടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വേണ്ടെന്നുവെച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിമൂലം പണം സർക്കാരിനു മാത്രമായി കണ്ടെത്താനാവില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് നൽകുന്ന വിശദീകരണം. അങ്കണവാടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ 203 അങ്കണവാടികളും സറണ്ടർ ചെയ്തു.

അങ്കണവാടികൾ അനുവദിക്കാൻ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികൾക്ക് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ പുതിയ അങ്കണവാടികൾ തുടങ്ങുന്നത്‌ പരിഗണിക്കാൻ സാധിക്കില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് പറയുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാൻ ശിശുവികസന പദ്ധതി ഓഫീസർമാരെ ചുമതലപ്പെടുത്തി.അങ്കണവാടികൾ തുടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാവില്ലെങ്കിൽ പ്രവർത്തനരഹിതമോ ആവശ്യമില്ലാത്തതോ ആയ അങ്കണവാടികളുണ്ടെ ങ്കിൽ പുനർ വിന്യസിക്കണമെന്നാണ് നിർദേശം. കേന്ദ്രാനുമതി കൂടാതെ സംസ്ഥാനങ്ങൾക്ക് അങ്കണവാടികളെ സ്ഥാന പുനർനിർണയം നടത്താം.

Content Highlights: kerala rejected 203 anganwadis allotted by central government stating financial problem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented