കൊച്ചി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭ. 

എല്ലാ പൗരന്‍മാര്‍ക്കും ഒരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

എന്നാല്‍ എല്ലാ ജനവിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പരമ്പരാഗത നിയമങ്ങളെയും ആചാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാകണം സിവില്‍ കോഡെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് എതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ഏക സിവില്‍കോഡ് മുസ്ലിം വ്യക്തി നിയമത്തിനും ശരീഅത്തിനും എതിരാണെന്നാണ് ലീഗിന്റെ വാദം.