മന്ത്രി വി. അബ്ദുറഹ്മാൻ (ഫയൽ ചിത്രം)
പൊന്നാനി: വൃത്തിഹീനമായികിടക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റല്‍ കണ്ട് മന്ത്രി വി. അബ്ദുറഹ്മാന്‍ ക്ഷുഭിതനായി. പൊന്നാനി സ്പോര്‍ട്സ് ഹോസ്റ്റലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
അടുക്കളയിലെ വൃത്തിഹീനമായ സാഹചര്യവും ശുചിമുറികള്‍ വൃത്തികേടായികിടക്കുന്നതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ ഹോസ്റ്റല്‍ അധികൃതരോട് മന്ത്രി ക്ഷുഭിതനായി.
സംസ്ഥാനത്തുടനീളമുള്ള കായികവിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റല്‍ ശുചീകരിക്കാത്തതില്‍ മന്ത്രി പ്രതിഷേധമറിയിച്ചു. അടുക്കള വൃത്തിഹീനമായി കണ്ടെത്തിയ സാഹചര്യത്തില്‍ നോട്ടീസ് നല്‍കാന്‍ നഗരസഭാ ആരോഗ്യവിഭാഗത്തോട് മന്ത്രി ആവശ്യപ്പെട്ടു.
വേനലവധിയെത്തുടര്‍ന്ന് രണ്ട് മാസമായി അടഞ്ഞുകിടന്നിരുന്ന ഹോസ്റ്റല്‍ ബുധനാഴ്ചയാണ് പ്രവര്‍ത്തനമാരംഭിച്ചതെന്നും ശുചീകരണപ്രവൃത്തികള്‍ നടക്കുകയാണെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. മറ്റു ജില്ലകളിലെ ആറു വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്.
ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ആനപ്പടിയിലുള്ള ഹോസ്റ്റലില്‍ മന്ത്രിയുടെ സന്ദര്‍ശനം.
Content Highlights: Unhygienic sports hostel; Sports Minister angry, instructed to take action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..