
Representational Image
ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. ജനുവരി ഒന്നുമുതലാകും ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ് ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകുക.
പകല്‍ സമയങ്ങളില്‍ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളില്‍ റെയില്‍വേ ഇതിനോടകം റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിരുന്നു. മലബാര്‍, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.
ഒന്നാം തിയതി മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍
16603- മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
16304-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്
12601- ചെന്നൈ-മംഗലാപുരം- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്)
12602- മംഗലാപുരം-ചെന്നൈ- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്)
16629-തിരുവനന്തപുരം-മംഗലാപുരം- മലബാര്‍ എക്സ്പ്സ്
16630-മംഗലാപുരം-തിരുവനന്തപുരം-മലബാര്‍ എക്സ്പ്രസ്
22637- ചെന്നൈ-മംഗലാപുരം- വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)
22638-മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..