സ്വാമി സച്ചിദാനന്ദ, ഉമാ തോമസ്
വര്‍ക്കല: പി.ടി തോമസിന് ഏറെ ആത്മബന്ധമുള്ള ശിവഗിരി മഠം സന്ദര്‍ശിച്ച് തൃക്കാക്കര യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. പി.ടി തോമസ് എന്നും സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊണ്ടയാളാണെന്നും ഉമാ തോമസിനും അതേ പാത പിന്തുടരാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിവഗിരി ശ്രീനാരായണ ധര്ണസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നന്മയുടെ ഭാഗത്ത് നിലകൊള്ളുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഉമാ തോമസ് നല്ല വ്യക്തിത്വമുള്ള സ്ഥാനാര്‍ഥിയാണെന്നും തൃക്കാക്കര മണ്ഡലം മഠത്തിന്റെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണെന്നും സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്റെ കൃതികളും ജീവ ചരിത്രവുമെല്ലാം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും തര്‍ജമ ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് അത് പാസാക്കിയെടുത്ത ആളാണ് പി.ടി തോമസ്. അതിന്റെ തര്‍ജമകള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം മഹത്തായ കാര്യങ്ങള്‍ പി.ടി തോമസ് ചെയ്തിട്ടുണ്ട്. സത്യത്തിനും നീതിക്കും ധര്‍മത്തിനും നിലകൊള്ളുന്നവര്‍ വിജയിച്ച് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
പി.ടിക്ക് ഏറെ ആത്മബന്ധമുള്ള ശിവിഗിരി മഠത്തിലെത്തി പ്രാര്‍ഥിച്ചതിലൂടെ താന്‍ കൂടുതല്‍ ഊര്ജസ്വലയായെന്ന് ഉമാ തോമസ് പറഞ്ഞു. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ഇവിടെയത്തെണമെന്നത്. അത് സാധിച്ചതില്‍ സന്തോഷമുണ്ട്. പി.ടിയുടെ പാത പിന്തുടരുമെന്നും ഉമാ തോമസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..