'പലര്‍ക്കും പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ല'; മകനെതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ ഉമ തോമസ്‌


മരിച്ചിട്ടും ചിലർക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലായെന്നും പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമ തോമസ്.

Photo: https://www.facebook.com/UmaThomasThrikkakkara

കൊച്ചി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലാണെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ് എം.എൽ.എ. രംഗത്ത്. പോലീസ് പൊക്കി എന്ന് പറയുന്ന തന്റെ മകൻ എന്നോടൊപ്പം വീട് വൃത്തിയാക്കുന്ന ജോലിയിലാണെന്ന് ഉമ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിയമസഭയില്‍ നടത്തിയ ഒരു പ്രസംഗത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'എന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നു, ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാംതവണ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്. എന്ന് വി.ഡി സതീശൻ നിയമസഭയിൽ ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് അവതരണവേളയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ആ കുട്ടി ഉമ തോമസിന്റെ മകൻ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ കൊഴുത്തത്. എന്നാൽ ഇതിനെതിരേയാണ് ഇപ്പോൾ ഉമ തോമസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

മരിച്ചിട്ടും ചിലർക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലായെന്നും പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ്‌ കണ്ടു. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ്‌ ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും.

Content Highlights: uma thomas against drug case allegation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented