.jpg?$p=8384990&f=16x10&w=856&q=0.8)
കരിപ്പുർ വിമാനത്താവളത്തിലെത്തിയ വിദ്യാർഥികളെ വിമാനത്താവളം അധികൃതർ ചേർന്ന് സ്വീകരിച്ചപ്പോൾ | Photo: Twitter/Karipur International Airport
കൊച്ചി/കരിപ്പുര്‍: യുക്രൈനില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് വിമാനത്താവളത്തില്‍ സ്നേഹനിര്‍ഭരമായ സ്വീകരണം. ഓപ്പറേഷന് ഗംഗയുടെ ഭാഗമായി ശനിയാഴ്ച മുംബൈയിലും ഡല്ഹിയിലുമെത്തിയവരില് 31 പേരാണ് നാല് വിമാനങ്ങളിലായി ഇതുവരെ കേരളത്തിലേക്കെത്തിയത്. മൂന്ന് വിമാനങ്ങളിലായി 27 പേര് കൊച്ചിയിലേക്കും 4 പേര് കരിപ്പൂരിലേക്കുമാണ് എത്തിയത്. ബന്ധുക്കളുടെ സുഹൃത്തുക്കളും ചേര്‍ന്ന് വിമാനത്താവളത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു.
നാട്ടിലെത്തിയതില്‍ ആശ്വാസമുണ്ടെങ്കിലും തിരിച്ചുവരാനുള്ള സുഹൃത്തുക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരും കേരള സര്‍ക്കാരും വളരെ കാര്യക്ഷമമായി ഇടപെട്ടതായും അധികൃതരോട് നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി മുംബൈയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ നോര്‍ക്കയുടെ മേല്‍നോട്ടത്തിലായിരുന്നു കൊച്ചിയില്‍ എത്തിച്ചത്. ഉക്രയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
Content Highlights: Ukraine crisis; 31 malayalees returned to kerala so far
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..