പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി; ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി


പ്രിയാ വർഗീസ്, കേരള ഹൈക്കോടതി | Photo: Mathrubhumi Library

കൊച്ചി: അധ്യാപന നിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി. നിയമനത്തിന്‌ ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ യുജിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്തമാസം 16-ലേക്ക് മാറ്റി. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി അതുവരെ നീട്ടുകയും ചെയ്തു.

ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന നിലപാടാണ് യുജിസി കോടതിയെ അറിയിച്ചത്‌. വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാനും യുജിസിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രേഖാമൂലം വിശീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. ഇരുവര്‍ക്കും വിശദീകരണം നല്‍കുന്നതിനും കോടതി സമയം അനുവദിച്ചു. ഇതോടെ കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ഓഗസ്റ്റ് 31 വരെ തടഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവിറക്കിയത്. ഇതാണ് ഇപ്പോള്‍ നീട്ടിയത്. പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.


Content Highlights: UGC informed the stand of Kerala High Court of Priya Varghese’s appointment at Kannur university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented