കണ്ണൂര്‍; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തലശ്ശേരി നഗരസഭയിലെ ടെംബിള്‍ ഗേറ്റ് വാര്‍ഡ് ബിജെപിയില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി അജേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 63 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ സക്കരിയ വിജയിച്ചത്. 

യുഡിഎഫിനായി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി 663 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിങ് വാര്‍ഡില്‍ 600 വോട്ടുകള്‍ നേടാനെ ബിജെപിക്ക് സ്ഥാനാര്‍ഥിക്ക് സാധിച്ചുള്ളു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ആകെ ലഭിച്ചത് 187 വോട്ടുകള്‍ മാത്രം. 

ബിജെപി വാര്‍ഡ് മെംബറായിരുന്ന ഇ.കെ ഗോപിനാഥന്റെ മരണത്തെത്തുടര്‍ന്നാണ് ടെബിള്‍ ഗേറ്റ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 

ടെംബിള്‍ ഗേറ്റിന് പുറമേ കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കണ്ണൂര്‍ നഗരസഭയിലേയും രാമന്തളി പഞ്ചായത്തിലെയും വാര്‍ഡുകളാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. 

Content Highlights; udf won thalassery temple gate ward