പ്രതീകാത്മക ചിത്രം
ആലപ്പുഴ: എല്‍ഡിഎഫ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു. ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തിലാണ് കോണ്‍ഗ്രസിന്റെ വി.ജി ജയകുമാര്‍ പ്രസിഡന്റായത്. ബിജെപി അംഗം ബിനീഷ് ഇല്ലിക്കലിനെ പരാജയപ്പെടുത്തിയാണ് ജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയത്. ജില്ലയില്‍ ഭരണമുണ്ടായിരുന്ന മൂന്ന് പഞ്ചായത്തുകളും ബിജെപിക്ക് നഷ്ടമായി.
അവിശ്വാസത്തിലൂടെയാണ് ഭരണം പിടിച്ചെടുത്തത്. 15 അംഗങ്ങുള്ള പഞ്ചായത്തില്‍ ജയകുമാറിന് എട്ട് വോട്ട് ലഭിച്ചപ്പോള്‍ ബിനീഷ് ഇല്ലിക്കലിന് ഏഴ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 15 വാര്‍ഡുകളില്‍ ബിജെപിക്ക് എഴ് സീറ്റുകളാണുള്ളത്.
കോണ്‍ഗ്രസ് അഞ്ച്, സിപിഎം രണ്ട്, സിപഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഒരുമിച്ച് നിന്നാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. നേരത്തെ ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ സമാനമായ സ്ഥിതിയുണ്ടായിരുന്നു.
Content Highlights: udf wins with ldf vote in panchayath president election
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..