-
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാനായി പി.ജെ.ജോസഫ് വിഭാഗം സാജന്‍ ഫ്രാന്‍സിസ് സത്യപ്രതിജ്ഞ ചെയ്തു.
നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് ചങ്ങനാശ്ശേരി നഗരസഭാ ഭരണം യുഡിഎഫ് നിലനിര്‍ത്തിയിരിക്കുന്നത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയിരുന്നു. അതുപോലെ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായിരുന്നു.
പതിനാറ് വോട്ടുകള്‍ ജോസഫ് വിഭാഗത്തിലെ സാജന്‍ ഫ്രാന്‍സിസിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പതിനഞ്ച് വോട്ടും ബിജെപിക്ക് നാലുവോട്ടുകളുമാണ് ലഭിച്ചത്. കുറവ് വോട്ട് കിട്ടിയ ബിജെപി അംഗങ്ങളെ മാറ്റി നിര്‍ത്തിയാണ് രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് നടത്തിയത്. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വേണമെന്ന ചട്ടം നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.
കേരള കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്നാണ് ഇവിടെ ഭരണമാറ്റത്തിന്റെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞത്. കോണ്‍ഗ്രസ് വിമതനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോണ്‍ഗ്രസ് വിമതനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്.
Content Highlights:UDF win Changanassery Municipality
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..