വി.ഡി സതീശൻ ലീഗ് നേതാക്കൾക്കൊപ്പം (ഫയൽ ചിത്രം) | Photo: മാതൃഭൂമി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ യുഡിഎഫിന് ഇനി ഒരേ നിലപാട്. മുസ്ലീം ലീഗിന്റെ അഭിപ്രായത്തോടൊപ്പം യുഡിഎഫ് നില്‍ക്കുമെന്നതാണ് ധാരണ. ഇന്ന് രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നിയമസഭയില്‍ പ്രതിപക്ഷം ഒരുമിച്ച് ഒരേ നിലപാട് പറയും.
കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടിനോട് ലീഗിന് എതിര്‍പ്പുണ്ടായിരുന്നു. യോഗത്തില്‍ ആദ്യം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത് തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ മുസ്ലീം സമുദായത്തിന് മാത്രമായി നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് നല്‍കണം. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ഇങ്ങനെയൊരു സ്കീംഉണ്ടായിരുന്നുവെന്നും ഇത് നിലനിര്‍ത്തണമെന്നുമാണ് ലീഗ് ആവശ്യപ്പെട്ടിരുന്നത്. ഇത് യുഡിഎഫ് നിലപാടായി മാറും. ഒപ്പം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കണമെന്നുള്ളതുമാണ് യുഡിഎഫ് നിലപാട്.
മറ്റ് സംസ്ഥാനങ്ങള്‍ മുസ്ലീം സമുദായത്തിന് പ്രത്യേക സ്കീം എന്നത് നടപ്പിലാക്കുമ്പോഴാണ് കേരളം അത് ഇല്ലാതാക്കിയതെന്നും കേരളത്തില്‍ സച്ചാറേ ഇല്ലാതായെന്നും നിയമസഭയില്‍ അടക്കം വലിയ പ്രതിഷേധമുയര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
Content Highlights: UDF will have only one say in scolarship issue decides leaders meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..