മഞ്ഞപ്പാറ പിടിച്ചെടുത്തു, ചെക്കിട്ടവിളാകം നിലനിര്‍ത്തി; UDFന് നേട്ടം, വോട്ട് വര്‍ധിപ്പിച്ച് BJP


കരുംകുളത്ത് ചെക്കിട്ടവിളാകം വാർഡിൽ വിജയിച്ച ഇ.എൽബറി, മഞ്ഞപ്പാറ വാർഡിൽ വിജയിച്ച എം.ജെ.ഷൈജ

കിളിമാനൂർ: ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിലും യു.ഡി.എഫ്. വിജയിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞപ്പാറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് സീറ്റ് യു.ഡി.എഫ്. പിടിച്ചെടുത്തു. 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എം.ജെ.ഷൈജ വിജയിച്ചത്. എൽ.ഡി.എഫ്. സ്ഥിരമായി വിജയിച്ചു വരുന്നതാണ് മഞ്ഞപ്പാറ വാർഡ്. രണ്ട് ബൂത്തുകളിലായി ആകെ പോൾ ചെയ്ത 1072 വോട്ടിൽ ഇരു ബൂത്തുകളിലും ഭൂരിപക്ഷം നിലനിർത്തി 449 വോട്ടാണ് യു.ഡി.എഫ്. നേടിയത്. എൽ.ഡി.എഫിന് 404 വോട്ട് ലഭിച്ചു. 50-ൽ താഴെ വോട്ടുകൾ നേടിയിരുന്ന വാർഡിൽ 219 വോട്ടുകൾ നേടി ബി.ജെ.പി. നില മെച്ചപ്പെടുത്തി. പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് ഭരണം. നിലവിലെ കക്ഷി നില: എൽ.ഡി.എഫ്.-12, യു.ഡി.എഫ്.- 5.

പൂവാർ: കരുംകുളം ഗ്രാമപ്പഞ്ചായത്തിലെ ചെക്കിട്ടവിളാകം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി. കോൺഗ്രസിന്റെ ഇ.എൽബറി 103 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇ.എൽബറിക്ക് 466 വോട്ടും എൽ.ഡി.എഫിന്റെ പെൽക്കിസ് മാർട്ടിന് 363 വോട്ടും എൻ.ഡി.എ.യുടെ ഗേളിക്ക് 17 വോട്ടും ലഭിച്ചു.കരുംകുളം പഞ്ചായത്തിലെ കോൺഗ്രസ് അംഗമായിരുന്ന കരുംകുളം രാജൻ രാജിവെച്ചതിനെത്തുടർന്നാണ് ചെക്കിട്ടവിളാകം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹിളാ കോൺഗ്രസ് നേതാവായ ഇ.എൽബറി കരുംകുളത്തിന്റെ ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവ പ്രവർത്തകയാണ്.

Content Highlights: udf bags two seats in local body by election at thiruvananthapuram district


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented