'വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല; ഇതിലും കൂടുതൽ ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുണ്ട്'


ഉമ്മൻ ചാണ്ടി | Photo: Mathrubhumi

കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചില്ലെന്നും അവരുടെ ആവശ്യം എന്തെന്നും മനസ്സിലാക്കിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.എസ്.സി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളോട് യുഡിഎഫ് സര്‍ക്കാരുകള്‍ എന്നും നീതിയാണ് കാണിച്ചത്. യുഡിഎഫിന്റെ കാലത്ത് ഒരു പോസ്റ്റ് പോലും നഷ്ടപ്പെടുത്തിയില്ല. തന്റെ കാലത്ത് പഴയ ലിസ്റ്റ് റദ്ദാക്കിയിട്ടില്ല. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധി നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ചും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഒന്നും അറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രതിപക്ഷ നേതാക്കളാരും. പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented