തൊടുപുഴ: ബാര്‍കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനും കെ.എം മാണിക്കും രണ്ട് നീതിയെന്ന ആരോപണം യു.ഡി.എഫും സര്‍ക്കാരും പരിശോധിക്കണമെന്ന് മന്ത്രി പി.ജെ. ജോസഫ്. 

പരാതി വസ്തുനിഷ്ഠമായും ഗൗരവമായും പരിശോധിക്കണമെന്നും പി.ജെ. ജോസഫ് ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുള്ളതെന്ന് കെ.എം മാണി രാവിലെ ആരോപിച്ചിരുന്നു. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാല്‍ താന്‍ നേരിട്ട് പണം നല്‍കിയെന്ന് പറഞ്ഞിട്ടില്ലെന്നും മാണി ആരോപിച്ചിരുന്നു.