M V Shreyams Kumar
എം.വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: യു.ഡി.എഫിന്റെ ജനകീയാടിത്തറയില്‍ കനത്ത വിള്ളല്‍ ഉണ്ടായി എന്നതിന്റെ തെളിവാണ് അവരുടെ ശക്തികേന്ദ്രമായ കോന്നിയിലും വട്ടിയൂര്‍കാവിലും നേരിടേണ്ടിവന്ന ദയനീയ പരാജയം സൂചിപ്പിക്കുന്നതെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍.

നേരത്തെ പാലായിലും ഇത് വ്യക്തമായതാണ്. ഇടതു മുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരളമെന്ന് ഫലം വ്യക്തമാക്കുന്നു. ഇടതു സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള സ്വീകാര്യതയാണ് വോട്ടര്‍മാരുടെ പ്രതികരണത്തില്‍ കാണുന്നത്.

മഹാരാഷ്ട്രയിലും ഹരിയാണയിലും നടന്ന തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ചയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: UDF lost its base - M.V Shreyams Kumar