പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്. യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു