കെ.എൻ.ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അതിനാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ ചിലവുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി ധനമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടി. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനം ഇതുവരെ ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ പല സംസ്ഥാനങ്ങളും സെസ് നടപ്പാക്കി. എന്നാല്‍ കേരളം ഒരു സെസും നടപ്പാക്കിയില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്‌സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിങ് ആണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനം പിരിക്കുന്നതിനെക്കാള്‍ വലിയ തുകയാണ് കേന്ദ്രം ഇന്ധന നികുതിയായി പിരിക്കുന്നത്. കേന്ദ്രം 1500 ശതമാനം നികുതി വര്‍ധിപ്പിച്ചതിന് ശേഷമാണ് ഇപ്പോള്‍ 5 രൂപ കുറച്ചതെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.
Content Highlights: udf government increased taxes 13 rimes ldf wont cut fuel taxes says finance minister k n balagopal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..