യു.ഡി.എഫിന് നേട്ടം,കീരംപാറ പഞ്ചായത്ത് എല്‍.ഡി.എഫിന് നഷ്ടമായി,പറവൂരില്‍ ബിജെപി സീറ്റ് സിപിഎം പിടിച്ചു


കീരംപാറ പഞ്ചായത്ത് ആറാം വാർഡ് സ്ഥാനാർഥി സാന്റി ജോസിന്റെ വിജയത്തിൽ യു.ഡി.എഫ്. നടത്തിയ ആഹ്ലാദപ്രകടനം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന് നേട്ടം. കീരംപാറ മുട്ടത്തുകണ്ടം ആറാം വാര്‍ഡ് യു.ഡി.എഫ്. പിടിച്ചതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. പൂതൃക്കയിലും വടവുകോട് ബ്ലോക്കിലും യു.ഡി.എഫ്. സീറ്റ് നിലനിര്‍ത്തി. അതേസമയം പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ ബി.ജെ.പി. സീറ്റ് സി.പി.എം. പിടിച്ചു.

കീരംപാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം ആറാം വാര്‍ഡ് ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി സാന്റി ജോസ് 41 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി റാണി റോയിയെ ആണ് പരാജയപ്പെടുത്തിയത്. ഇതോടെ എല്‍.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ആറ് വീതം മെംബര്‍മാരാണ് ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നത്.

വടവുകോട് ബ്ലോക്കില്‍ പട്ടിമറ്റം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശ്രീജ അശോകന്‍ 78 വോട്ടിന് ട്വന്റി 20 സ്ഥാനാര്‍ഥി സി.കെ. ഷമീറിനെ പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തി. ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോയി.

പൂതൃക്ക കുറിഞ്ഞി ഡിവിഷന്‍ യു.ഡി.എഫ്. നിലനിര്‍ത്തി. യു.ഡി.എഫിലെ മോന്‍സി പോള്‍ 138 വോട്ടിന് എല്‍.ഡി.എഫിലെ പി.വി. ജോസിനെ പരാജയപ്പെടുത്തി. പറവൂര്‍ മുനിസിപ്പാലിറ്റി വാണിയക്കാട് ഡിവിഷന്‍ ബി.ജെ.പി.ക്ക് നഷ്ടമായത് തിരിച്ചടിയായി. സി.പി.എം. സ്ഥാനാര്‍ഥി നിമിഷ ജിനേഷ് 160 വോട്ടിന് ബി.ജെ.പി. സ്ഥാനാര്‍ഥി രമ്യാ രാജീവിനെ പരാജയപ്പെടുത്തി.

തദ്ദേശ ഉപ തിരഞ്ഞെടുപ്പില്‍ രണ്ട് ഗ്രാമ പഞ്ചായത്ത് സീറ്റും ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റും യു.ഡി.എഫിന് ജയിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ വിജയമാണെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

കീരംപാറ പഞ്ചായത്ത്; ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്.

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ മുട്ടത്തുകണ്ടം ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി സാന്റി ജോസ് 41 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി റാണി റോയിയെ ആണ് പരാജയപ്പെടുത്തിയത്. ഇതോടെ എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ആറുവീതം അംഗങ്ങളാണ് ഇരുമുന്നണികൾക്കും ഉള്ളത്. ആറാം വാർഡിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഷീബ ജോർജ് സി.പി.എമ്മിലേക്ക് കൂറുമാറിയതിനേത്തുടർന്ന് കോൺഗ്രസ് അംഗം നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇവരെ അയോഗ്യയാക്കിയതിലൂടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

യു.ഡി.എഫ്. അനുകൂല പഞ്ചായത്താണ് കീരംപാറ. സ്വതന്ത്രയായി ജയിച്ച ഷീബ ജോർജിന്റെ പിന്തുണയിൽ വളരെ അപ്രതീക്ഷിതമായാണ് എൽ.ഡി.എഫ്. ഭരണം പിടിച്ചെടുത്തത്. ഇരുപത്തിരണ്ടര മാസത്തിനുശേഷം യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ്. ആകെ പോൾ ചെയ്ത 566 വോട്ടിൽ യു.ഡി.എഫിന് 252 വോട്ടും എൽ.ഡി.എഫിന് 211-ഉം എ.എ.പി. സ്ഥാനാർഥി സുവർണ സന്തോഷിന് 96-ഉം എൻ.ഡി.എ. സ്ഥാനാർഥി രഞ്ജു നൈജവിന് അഞ്ചുവോട്ടും സ്വതന്ത്ര സ്ഥാനാർഥി റാണിക്ക് രണ്ടുവോട്ടുമാണ് ലഭിച്ചത്.

പഞ്ചായത്തിലെ കക്ഷിനില: ആകെ സീറ്റ് - 13, യു.ഡി.എഫ്.- 7, എൽ.ഡി.എഫ്.- 6. ഷീബ ജോർജിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനേത്തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇരുമുന്നണികൾക്കും ആറുവീതം വോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ പിന്തുണച്ചാണ് വൈസ് പ്രസിഡന്റ് സ്ഥാനം നേടിയത്.

യു.ഡി.എഫ്. അനുകൂല വാർഡായ മുട്ടത്തുകണ്ടത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തിയാണ് 156 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഷീബ ജോർജ് ജയിച്ചത്. ഷീബയ്ക്ക് 303 വോട്ടും യു.ഡി.എഫിന് 149 വോട്ടും എൽ.ഡി.എഫിന് 109 വോട്ടുമാണ് ലഭിച്ചത്. വാർഡിലെ വികസനപ്രവർത്തനത്തോടുള്ള എതിർപ്പാണ് യു.ഡി.എഫ്. വിജയത്തിൽ പ്രതിഫലിച്ചതെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ മാമച്ചൻ ജോസഫ് പറഞ്ഞു.

മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫ്. നില മെച്ചപ്പെടുത്തി. എ.എ.പി. 96 വോട്ട് നേടിയപ്പോൾ എൻ.ഡി.എ.ക്ക് അഞ്ചുവോട്ടാണ് ലഭിച്ചത്.

പറവൂർ; എൽ.ഡി.എഫിന് മിന്നുന്ന വിജയം; ഭൂരിപക്ഷം 160


പറവൂർ: നഗരസഭ 14-ാം വാർഡായ വാണിയക്കാടിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് മിന്നുന്ന വിജയം.

സി.പി.എം. സ്ഥാനാർഥി നിമിഷ ജിനേഷ് 160 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ രമ്യ രജീവിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ്. ഇവിടെ മൂന്നാം സ്ഥാനത്താണ്.

എൻ.ഡി.എ.യുടെ ബി.ജെ.പി. കൗൺസിലർ കെ.എൽ. സ്വപ്ന വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 1066 വോട്ടർമാരുള്ളതിൽ 943 പേർ വോട്ട് രേഖപ്പെടുത്തി.

നിമിഷ ജിനേഷിന് 448 വോട്ടുകളും രമ്യ രജീവിന് 288 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർഥി രേഖ ദാസന് 202 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് നാന്നൂറും എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 330 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർഥിക്ക് 130 വോട്ടുകളുമാണ് ലഭിച്ചത്. നഗരസഭ കോൺഗ്രസാണ് ഭരിക്കുന്നത്. 29 വാർഡുകളിൽ കോൺഗ്രസിന് 15-ഉം എൽ.ഡി.എഫിന് 13-ഉം ബി.ജെ.പിക്ക് മൂന്നും സ്വതന്ത്രന് ഒന്നും അംഗങ്ങളാണ് ഇപ്പോഴുള്ളത്.

എൽ.ഡി.എഫ്. നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ രണ്ടുവർഷമായി നഗരസഭയിൽ ഭരണമില്ലാത്ത സ്ഥിതിയാണുള്ളതെന്നും അതിനുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ പറഞ്ഞു.

Content Highlights: UDF gains, Keerampara Panchayat lost to LDF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented