യുഡിഎഫ് തീർത്ത മനുഷ്യ ഭൂപടം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ് പ്രതിഷേധം. കോഴിക്കോട് വയനാട് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ഭരണഘടനാ സംരക്ഷ പ്രതിജ്ഞയും എടുത്തു.
തിരുവനന്തപുരത്ത് എകെ ആന്റണിയും ശശി തരൂരും കെ മുരളീധരനും വിഡി സതീശനും ഭൂപടത്തിന്റെ ഭാഗമായി. കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കി. വിഎം സുധീരന്‍ കൊല്ലത്തും എറണാകുളത്ത് ബെന്നി ബെഹന്നാനുമാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്.
മുന്‍മന്ത്രി എം കമലത്തിന്റെ മരണത്തെ തുടര്‍ന്നാണ് കോഴിക്കോട് മനുഷ്യ ഭൂപടം പരിപാടി ഒഴിവാക്കിയിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരേ ലോങ് മാര്‍ച്ചാണ് വ്യാഴാഴ്ച യുഡിഎഫ് സംഘടിപ്പിച്ചിരുന്നത്.
content highlights; UDF forms human maps of India in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..