Photo: Mathrubhumi
തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. മേയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നീളുന്നത്.
കഴിഞ്ഞ ബജറ്റ് സമ്മേളന കാലയളവില്‍ ഉടനീളം സര്‍ക്കാരിനെതിരേ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബജറ്റിലെ നികുതി വര്‍ധന, സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിപക്ഷം വലിയ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.
സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടി ശക്തമായ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും യോഗം വിലയിരുത്തി.
Content Highlights: udf decided to protest against government infront of secretariat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..