നഗരസഭയ്ക്കു മുന്നില്‍ ചാണകവെള്ളം തളിച്ച് യു.ഡി.എഫ്. ; മേയര്‍ ആര്യയ്‌ക്കെതിരേ പ്രതിഷേധം തുടരുന്നു


ടി.എസ്. ഹരികൃഷ്ണ | മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം നഗരസഭയ്ക്കുമുന്നിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ്. കൗൺസിലർമാർ | Photo : Mathrubhumi News

തിരുവനന്തപുരം: കത്തുവിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയുള്ള പ്രതിഷേധം ദിനംപ്രതി ഏറിവരുന്നു. തിങ്കളാഴ്ച, നഗരസഭയ്ക്കു മുന്നില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചാണകവെള്ളം തളിച്ച് ശുദ്ധകലശം നടത്തിയാണ് പ്രതിഷേധമറിയിച്ചത്. മേയര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് സമരം.

മേയര്‍ നഗരസഭയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതീകാത്മകമായി ശുദ്ധികലശം നടത്തിയത്. ഉള്ളിലേക്ക് കടക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭയ്ക്ക് പുറത്തുള്ള കാര്‍ പോര്‍ച്ചിന്റെ ഭാഗത്താണ് പൂവും ചാണകവെള്ളവുമൊക്കെയായി പ്രതിഷേധം സംഘടിപ്പിച്ചത്.യൂത്ത് കോണ്‍ഗ്രസിലെ നേതാക്കളടങ്ങുന്ന സത്യഗ്രഹവും നഗരസഭയ്ക്ക് പുറത്ത് നടത്തി. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകമോര്‍ച്ച പ്രതിഷേധമാര്‍ച്ചും നഗരസഭയ്ക്ക് വെളിയില്‍ നടന്നു

നഗരസഭയ്ക്കുമുന്നില്‍ ചാണകവെള്ളവും പൂവുമുപയോഗിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ശുദ്ധികലശം നടത്തിയപ്പോള്‍
നഗരസഭയ്ക്കുമുന്നില്‍ ചാണകവെള്ളവും പൂവുമുപയോഗിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ശുദ്ധികലശം നടത്തിയപ്പോള്‍ | Photo : Mathurbhumi News

മേയര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ അറിയിച്ചതിനാല്‍ ശക്തമായ നിരീക്ഷണം പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാതിരിക്കാന്‍ നഗരസഭയ്ക്ക് ഉള്ളിലും പുറത്തുമായി കനത്ത പോലീസ് സുരക്ഷയുമുണ്ട്.

Content Highlights: udf counsellors protest, trivandrum mayor's resignation, dungwater at corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented