മേയറുടെ വാഹനത്തിന് മുന്നിലുള്ള പ്രതിഷേധം
തൃശ്ശൂര്‍: കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ബഹളത്തിനിടെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ മേയര്‍ എം.കെ വര്‍ഗീസ്, പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് കാറില്‍ കയറിയ മേയര്‍ക്ക് പിന്നാലെ ചെന്ന് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. മേയറുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍മാര്‍ക്ക് പ്രതിഷേധിച്ചതോടെ തര്‍ക്കം രൂക്ഷമായി. മേയറുടെ കോലത്തില്‍ കൗണ്‍സിലര്‍മാര്‍ ചെളിവെള്ളമൊഴിച്ചു. പ്രതിഷേധക്കാരെ കാറിന് മുന്നില്‍നിന്ന് മാറ്റിയശേഷമാണ് മേയറുടെ വാഹനത്തിന് കടന്നുപോകാനായത്.
മേയര്‍ കാര്‍ ഇടിപ്പിച്ച് കയറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേംമ്പറിനുള്ളിലും പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സമാധാനപരമായി സംസാരിക്കേണ്ട മേയര്‍ കാര്‍ മുന്നോട്ട് പോട്ടെയെന്നാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അപകടത്തില്‍ ചില യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റതായും പ്രതിപക്ഷം ആരോപിച്ചു.
Content Highlights: UDF councillors protest in Thrissur Corporation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..