കരാർ നടപ്പിലാക്കിയാൽ ജോസ് കെ. മാണി വിഭാഗത്തെ തിരിച്ചെടുക്കും -ബെന്നി ബഹനാൻ


കെ.എം.മാണിയെ യുഡിഎഫ് അ‌റുത്തു മാറ്റിയിട്ടില്ല; അ‌ദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എൽഡിഎഫാണെന്നും ബെന്നി ബഹനാൻ

കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പിലാക്കിയാൽ കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയതല്ലെന്നും മാറ്റിനിർത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളത്തിൽ അ‌ദ്ദേഹം പറഞ്ഞു.

കരാർ പാലിക്കാത്ത സാഹചര്യത്തിൽ അ‌വർക്ക് യുഡിഎഫിൽ തുടരാനുള്ള അ‌ർഹത നഷ്ടപ്പെട്ടിരിക്കുന്നു. അ‌ർഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അ‌വരാണ്. കരാർ നടപ്പിലാക്കിയാൽ അ‌വരെ തിരിച്ചെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. ഇക്കാര്യം പി.ജെ.ജോസഫ് ഉൾപ്പെടെ വ്യക്തമാക്കിയതാണ് -ബെന്നി ബഹനാൻ പറഞ്ഞു.

കെ.എം.മാണിയെ യുഡിഎഫ് അ‌റുത്തുമാറ്റിയിട്ടില്ലെന്നും അ‌ദ്ദേഹത്തെ അ‌ന്നും ഇന്നും ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു. അ‌ദ്ദേഹം യുഡിഎഫിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയമാണ് അ‌ദ്ദേഹത്തിന്റേത്. മാണിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എൽഡിഎഫാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.

content highlights: udf convenor benny behnan on expelling jose k mani

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented