ഏലംകുളം: ഇ.എം.എസിന്റെ ജന്‍മദേശമായ ഏലംകുളത്ത്‌ 40 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് യുഡിഫിലെ സി. സുകുമാരന്‍ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് വിജയം. 

ആകെയുള്ള 16 വാര്‍ഡുകളില്‍ എട്ട് സീറ്റുകള്‍ വീതമാണ് ഇരുമുന്നണികള്‍ക്കും ലഭിച്ചത്. തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. 

വോട്ടെടുപ്പില്‍ യുഡിഎഫിന്റെ സി. സുകുമാരനും സിപിഎമ്മിന്റെ അനിത പള്ളത്തുമാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇരുമുന്നണികളും തുല്യതയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിലെ ഹൈറുന്നീസ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

തിരഞ്ഞെടുപ്പില്‍ ഏലംകുളത്ത് സി.പി.എം.-5,സിപിഐ-1, എല്‍ഡിഎഫ് സ്വതന്ത്രന്‍-2, കോണ്‍ഗ്രസ്-3, ലീഗ്-2, സ്വതന്ത്രര്‍-3 എന്ന നിലയിലാണ് കക്ഷിനില. 

Content Highlights: UDF Candidate wins in Elamkulam Panchayath after 40 years