നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രസംഗം ബഹിഷ്കരിച്ച് യുഡിഎഫും പി.സി.ജോര്‍ജും. അതേ സമയം ബിജെപിയുടെ ഏക എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ തുടര്‍ന്നു.
നയപ്രഖ്യാപന പ്രസംഗത്തിനായി സഭ സമ്മേളിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നിയമസഭയിലെത്തിയ യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ മുദ്രാവാക്യമുയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടിയില്‍ ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. തന്നെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും തടസ്സപ്പെടുത്തരുതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടിറങ്ങുകയായിരുന്നു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം സഭ വിട്ടിറങ്ങാതിരുന്ന പി.സി.ജോര്‍ജ് അല്പസമയത്തിനകം ഇറങ്ങിപ്പോയി. ബിജെപിക്കാരാനായ ഗവര്‍ണര്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് ജോര്‍ജ് സഭയ്ക്ക് പുറത്തെത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചപ്പോള്‍ പ്രതിപക്ഷ നിരയില്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ മാത്രമാണ് ഉണ്ടായിരുന്നത്. നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്സികള്ക്കെതിരയുള്ളതും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്ക്കെതിരെയുമുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.
Content Highlights: UDF-PC George boycott Assembly-ORajagopal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..