കോഴിക്കോട്: പ്രതിപക്ഷ നേതാവിന്റെ 'പടയൊരുക്കം' ജാഥയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കോഴിക്കോട്ട് യുഡിഎഫ്  യോഗം ചേരും. യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ഏഴ് ജില്ലകളിലെ വിവിധകക്ഷികളുടെ ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. രാവിലെ പത്തിന് ലീഗ് ഹൗസിലാണ് യോഗം. ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായാണ് നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നു വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പടയൊരുക്കം ജാഥ നടത്തുന്നത്.

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണപ്രഖ്യാപനം വന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്ന് പലര്‍ക്കും ആശങ്കയുണ്ട്. ഇത് പരിഹരിക്കാന്‍ നേതൃത്വം ശ്രമിക്കും. യൂഡിഎഫ് യോഗത്തില്‍ പക്ഷെ ഈ വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കില്ല. ജാഥയ്ക്ക് ഊന്നല്‍ നല്‍കുകയും മറ്റ് വിഷയങ്ങള്‍ പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാനുമാണ് തീരുമാനം