സഞ്ജയ് റാവത്തിന്റെ ജോലി കേന്ദ്രത്തിനെതിരേ പ്രസ്താവനയിറക്കല്‍, ജനങ്ങള്‍ അസ്വസ്ഥരാണ്- വിമത എം.എല്‍.എ


ഇങ്ങനെയൊരു വക്താവ് ഒരു പാര്‍ട്ടിയിലും ഉണ്ടാവരുതേയെന്നാണ് പ്രാര്‍ഥന

ദീപക് കേസർക്കർ:https://twitter.com/dvkesarkar/photo

മുംബൈ: സഞ്ജയ് റാവത്തിന്റേയും എന്‍.സി.പിയുടേയും ജോലി ഓരോ നിമിഷവും കേന്ദ്രത്തിനേതിരേ പ്രസ്താവനയിറക്കലും അവരെ കളിയാക്കലുമാണെന്ന് മഹാരാഷ്ട്രയിലെ ശിവസേന വിമത എം.എല്‍.എ ദീപക് കേസര്‍ക്കര്‍. ഉദ്ധവ് താക്കറേയുടെ രാജി ഞങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യമല്ല. എല്ലാത്തിനും കാരണം എന്‍.സി.പിയും കോണ്‍ഗ്രസുമാണെന്നും ദീപക് കേസര്‍ക്കര്‍ പറഞ്ഞു.

ഉദ്ധവ് താക്കറെ ഞങ്ങള്‍ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും മറുപടി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിനെതിരേയും എന്‍.സി.പിക്കെതിരേയും പോരാടുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ നേതാവിനോടും ക്ഷുഭിതരാകേണ്ടിവരുന്നു. ഇതില്‍ സങ്കമുണ്ട്. ഓരോ നിമിഷവും പ്രസ്താവനയിറക്കി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സഞ്ജയ് റാവത്തിന്റെ നിലപാടില്‍ ആളുകള്‍ അസ്വസ്ഥരാണ്. ഇങ്ങനെയൊരു വക്താവ് ഒരു പാര്‍ട്ടിയിലും ഉണ്ടാവരുതേയെന്നാണ് പ്രാര്‍ഥനയെന്നും ദീപക് കേസര്‍ക്കാര്‍ പറഞ്ഞു.

ഇതിനിടെ, മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തില്‍ സജീവമായിട്ടുണ്ട്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയും വിമത എം.എല്‍.എമാരുടെ നേതാവ് ഏക്‌നാഥ് ഷിന്ദേ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമാവുമെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Uddhav Thackeray's Resignation Doesn't Make Us Happy: Rebel MLA

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented