സഹജീവനക്കാരെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം യു.ഡി.ക്ലര്‍ക്ക് പിടിയില്‍


കെ.ആര്‍.പ്രഹ്‌ളാദന്‍

പാലാ: കടനാട് പഞ്ചായത്തോഫീസിലെ ക്ലര്‍ക്ക് സഹജീവനക്കാരുടെമേല്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. തീ കത്തിക്കാന്‍ തീപ്പട്ടിയുരച്ചപ്പോള്‍ മറ്റു ജീവനക്കാര്‍ പിടികൂടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

കടനാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.ക്ലര്‍ക്ക്് തലയോലപ്പറമ്പ് സ്വദേശി സുനിലാണ് പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത്.ഇയാളെ മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.

മുന്‍ ദിവസങ്ങളില്‍ അനുമതിയില്ലാതെ അവധിയെടുത്തിരുന്ന സുനില്‍ ഹാജര്‍ ബുക്ക് ബലമായി എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞപ്പോഴാണ് പ്രകോപിതനായത്. പിന്നീട് പെട്രോളുമായി എത്തിയ സുനില്‍ ജീവനക്കാരുടെമേല്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നാലുജീവനക്കാരുടെ ശരീരത്തിലാണ് പെട്രോളൊഴിച്ചത്.

തീപ്പെട്ടി ഉരച്ച് തീ ജീവനക്കാരുടെ ശരീരത്തിലേയ്ക്ക് പടര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഓടിയെത്തിയ മറ്റു ജീവനക്കാര്‍ ബലമായി പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടി. പാലായില്‍ നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിനുള്ളില്‍ പെട്രോള്‍ വീണ നിലയിലാണ്.

സുനില്‍ ഓഫീസില്‍ സ്ഥിരമായി എത്താറില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ പുത്തന്‍കണ്ടം പറഞ്ഞു. പല തവണ മെമ്മോയും നല്കിയിരുന്നു. ജോലിക്കു ഹാജരാകാത്ത ദിവസത്തെ ഒപ്പും വരുന്ന ദിവസം ഇടുന്ന പതിവ് ഇയാള്‍ക്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

അച്ചടക്ക ലംഘനം തുടര്‍ച്ചയായ സാഹചര്യത്തില്‍ സസ്‌പെന്റു ചെയ്യാനുള്ള നടപടിക്രമം നടത്തി വരുന്നതിനിടയിലാണ് ഓഫീസില്‍ എത്തിയ സുനില്‍ പെട്രോള്‍ ജീവനക്കാര്‍ക്ക് മേല്‍ ഒഴിച്ചതെന്ന് ജെയിസണ്‍ പുത്തന്‍കണ്ടം പറഞ്ഞു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കാന്‍ ഇടയായതെന്നും പ്രസിഡന്റ് പറഞ്ഞു.

Content Highlights: UD Clerk arrested for trying to burn colleagues

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented