തിരുവനന്തപുരം: കള്ളനോട്ട് അടിച്ചതിന് പിടിയിലായ യുവമോര്‍ച്ച നേതാവിനെതിരെ യുഎപിഎ ചുമത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് ഡീന്‍ ഡിജിപിക്ക് കത്ത് നല്‍കി.

കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി എരാശ്ശേരി രാകേഷിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് മള്‍ട്ടി കളര്‍ പ്രിന്റര്‍, സ്‌കാനര്‍, നോട്ട് കട്ട് ചെയ്യുന്ന കട്ടര്‍, ലാപ്‌ടോപ്പ്, മഷി പ്രിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ എന്നിവയും റെയ്ഡില്‍ കണ്ടെടുത്തിരുന്നു.

കള്ളനോട്ട് അടിച്ചതിന് പിടിയിലായ രാകേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു