യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു: അലന്റെയും താഹയുടെയും വീടുകള്‍ എം.കെ മുനീര്‍ സന്ദര്‍ശിച്ചു


വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് യുഡിഎഫ് ചര്‍ച്ചചെയ്ത തീരുമാനിക്കും.

-

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു. കേസില്‍പ്പെട്ട അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സന്ദര്‍ശിച്ചു. ആദ്യമായാണ് യുഡിഎഫ് സംഘം ഇരുവരുടെയും വീടുകളിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും മുനീറിനൊപ്പം ഉണ്ടായിരുന്നു.

തങ്ങള്‍ മാവോവാദികളാണ് എന്നതിന് തെളിവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അലന്റെയും താഹയുടെയും ആത്മവിശ്വാസം കണ്ടപ്പോഴാണ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയതെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല നാളെ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കും. വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് യുഡിഎഫ് ചര്‍ച്ചചെയ്ത തീരുമാനിക്കും.

Content Highlights: UAPA case; MK Muneer visits relatives of Allan and Thaha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented