ജയിലിന് പുറത്തെത്തിയ അലനും താഹയും |ഫൊട്ടൊ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ അലന്‍ താഹ വിഷയവും യു.എ.പി.എയും ഉയര്‍ത്തി സമ്മേളന പ്രതിനിധികള്‍. യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോയെന്നും യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോയെന്നും സമ്മേളന പ്രതിനിധികള്‍ ചോദിച്ചു.
യുഎപിഎ വിഷയത്തില്‍ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ല എന്നതാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്. ദേശീയ തലത്തില്‍ യുഎപിഎക്കെതിരേ എതിര്‍ നിലപാടാണ് സി.പി.എം സ്വീകരിച്ച് വരുന്നത്. പക്ഷെ അത് കോഴിക്കോട് ഉണ്ടായില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രി സമ്മേളനത്തിനെത്തുമ്പോള്‍ വിഷയം അദ്ദേഹത്തിന്റെ മുന്നിലെത്തുമോയെന്ന ആശങ്ക നേതാക്കള്‍ക്കുമുണ്ടായിരുന്നുവെങ്കിലും അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ രണ്ട് സജീവ പ്രവര്‍ത്തകര്‍ക്കെതിരേ തന്നെ യുഎപിഎ കേസ് ഉണ്ടായതാണ് വലിയ ചര്‍ച്ചയാവാന്‍ കാരണമായത്. അലനേയും താഹയേയും അറസ്റ്റ് ചെയ്ത സമയത്ത് തന്നെ വേണ്ടത്ര തെളിവോടെയല്ല കേസ് ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. പക്ഷെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് കൃത്യമായ തെളിവില്ല എന്ന കാരണം പറഞ്ഞ് കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ സംഭവം ഉയര്‍ത്തിക്കാട്ടി പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന കാര്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടി.
ന്യായമായ കാര്യങ്ങള്‍ക്ക് പോലും പോലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുവെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അലനും താഹയും ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇപ്പോഴും വിഷയം പ്രവര്‍ത്തകരില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ട് തന്നെയാണ് സമ്മേളനത്തില്‍ ഇത് ഉയര്‍ന്ന് വന്നതും.
Content Highlights : Alan-Thaha UAPA issue raised in CPM Kozhikode District Conference


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..