പോര് MLAയും DYFIയും തമ്മില്‍; മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായിപ്രതിഭ


കായംകുളം: കായംകുളം എം.എല്‍.എ. യു. പ്രതിഭയും പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുള്ള പോര് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എം.എല്‍.എ. യുവജനസംഘടനയുടെ പ്രാദേശിക നേതാക്കളും എം.എല്‍.എയും തമ്മിലുള്ള പോര് വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എല്‍.എയുടെ പ്രതികരണം.

യുവജന പ്രസ്ഥാനത്തിനെതിരേ എം.എല്‍.എ എന്നും എം.എല്‍.എക്കെതിരേ യുവജനപ്രസ്ഥാനമെന്നുമാണ് പല മാധ്യമങ്ങളിലും വാര്‍ത്തയുടെ തലക്കെട്ട് വന്നത്. ചില വ്യക്തികള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ സംഘടനയുടേതല്ല. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എല്‍.എയുടെ പ്രതികരണം. ഫെയ്‌സ്ബുക്ക്‌ ലൈവിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

പ്രതിഭ എം.എല്‍.എക്കെതിരേ കായംകുളത്തെ ചില പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എം.എല്‍.എ. വീട്ടില്‍ തന്നെ കഴിയുകയാണ്. എം.എല്‍.എ. ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. കൊറോണക്കാലത്ത് സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം മതിയാക്കി പ്രവര്‍ത്തിക്കണമെന്നായിരുന്നു ഡി.വൈ.വൈ.എഫ്.ഐയുടെ ആരോപണം.

ഇതിനു മറുപടിയായി എം.എല്‍.എ. നേരത്തേ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു പരാമര്‍ശം. ഈ രണ്ട് സംഭവങ്ങളും മാധ്യമ വാര്‍ത്തകളാവുകയും പ്രാദേശിക പാര്‍ട്ടി നേതൃത്വം സംഭവത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പ്രതിഭ ഫെയ്‌സ്ബുക്ക്‌ ലൈവിലെത്തിയത്.

Content Highlights: u prathibha mla against media on making news stunt with dyfi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented