അപകടത്തിൽപ്പെട്ട ബൈക്ക്
കാസര്‍കോട്: ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് പേര് മരിച്ചു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.
ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് നല്‍കിയത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Two youths who went to Goa on a bike to watch ISL died in an accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..