ഹർഷിത | Photo: https: facebook.com|ambikasutan.mangad
മൗവ്വാര്‍(കാസര്‍കോട്): സഹായത്തിന്റെയും സാന്ത്വനത്തിന്റെയും തണലിന് കാത്തുനില്‍ക്കാതെ നൊമ്പരത്തിന്റെ ആ ചങ്ങലക്കണ്ണിയും വിടവാങ്ങി. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കുംബഡാജെയില്‍ തല വളരുന്ന രോഗവുമായി പിറന്നുവീണ ഹര്‍ഷിത രണ്ടുവയസ്സ് തികയുംമുന്പേ മരണത്തിന് കീഴടങ്ങി.
മൗവ്വാര്‍ പെരിഞ്ചയിലെ മോഹനനന്റെയും ഉഷയുടെയും മകളാണ് ഹര്‍ഷിത. 2020 ജൂലായ് 19-നാണ് ജനിച്ചത്. തൊട്ടടുത്ത ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണംവരെ മരുന്നുകളുടെ സഹായത്തോടെയാണ് ഹര്‍ഷിത ജീവിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് ഹര്‍ഷിതയുടെ രോഗം മൂര്‍ച്ഛിച്ചത്.
തല വലുതാകുന്നതിനൊപ്പം മെനീഞ്ചോ മൈലോസിസ് എന്ന രോഗവും കുഞ്ഞിനെ ബാധിച്ചിരുന്നു. എന്‍ഡോള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തിലാണ് ഹര്‍ഷിത ജനിച്ചതെങ്കിലും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കൂലിപ്പണിയെടുത്താണ് പിതാവ് മോഹനന് കുടുംബം പോറ്റുന്നത്. ഉഷ നേരത്തേ പണിക്കുപോയിരുന്നെങ്കിലും ഹര്‍ഷിതയുടെ ജനനത്തോടെ അതിന് കഴിയാതായി. സഹോദരങ്ങള്‍: രമേശ, ഉമേശ.
Content Highlights: two years old endosulfan victim dies in Kasaragod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..