വടകര: കോഴിക്കോട് വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.

വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്. ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കനത്ത മഴയുടേയും വെള്ളക്കെട്ടിന്റേയും സാഹചര്യത്തില്‍ പുഴകള്‍ക്കും തോടുകള്‍ക്കും സമീപം താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.