കോഴിക്കോട് വെടിവെച്ച് കൊന്ന കാട്ടുപന്നികൾ | Photo: Special Arrangement
കോഴിക്കോട്: നഗരത്തിലെ ജനവാസ മേഖലയില്‍ രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കോട്ടൂളിയില്‍ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കാട്ടുപന്നികളെ കൊന്നത്. മീന്പാലകുന്ന് മേഖലയിലാണ് രാത്രി ഏഴു പന്നികള്‍ കൂട്ടമായെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്ന് സി.എം. ബാലന് കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
മറ്റു കാട്ടുപന്നികള്‍ ഓടിരക്ഷപ്പെട്ടു. പത്തുദിവസംമുമ്പ് കളോളി ശ്രീജിത്തിനെ രാത്രി കാട്ടുന്നിക്കൂട്ടം ആക്രമിച്ചിരുന്നു. അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
Content Highlights: two wild boars killed in kozhikode city
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..