ചിങ്ങവനത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ഒരു സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

അപകടത്തിന്റെ സിസിടിവി ദൃശ്യം

കോട്ടയം: ചിങ്ങവനത്ത് ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുമരകത്തുനിന്നും കാവാലത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ചിങ്ങവനത്തെ ഹോട്ടലില്‍നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന മറ്റൊരു സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

പൂവന്തുരുത്ത് സ്വദേശികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കുമരകം സ്വദേശി സഞ്ചരിച്ച സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മറ്റുയാത്രക്കാരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.


Content Highlights: two wheeler accident in chingavanam kottayam cctv video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented